തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടന്നേക്കും; വോട്ടെടുപ്പ് രണ്ട് ഘട്ടമായി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടന്നേക്കുമെന്ന് സൂചന. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏഴ് ജില്ലകളിൽ ആദ്യ ഘട്ടത്തിലും അടുത്ത ഏഴ് ജില്ലകളിൽ രണ്ടാം ഘട്ടമായും വോട്ടെടുപ്പ് നടക്കും.
നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബർ 11ന് അവസാനിക്കാനിരിക്കുകയാണ്. കൊവിഡിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വന്നത്. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം തീരുമാനിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാകുകയാണ്
ഡിസംബർ പകുതിയോടെ പുതിയ ഭരണസമിതി നിലവിൽ വരുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. 1200ലധികം വോട്ടർമാരുള്ള ബൂത്തുകൾ രണ്ടായി വിഭജിക്കും. കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് സമ്പ്രദായമുണ്ടാകും.