Wednesday, April 16, 2025
Kerala

ഓണം ബമ്പർ അടിച്ചത് തമിഴ്നാടിന്; 25 കോടി കോയമ്പത്തൂർ സ്വദേശിക്ക്

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.

ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ​ലോട്ടറി വിറ്റത്.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സമ്മാന ഘടനയില്‍ ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകള്‍ക്ക് സമ്മാനമുണ്ട്. ലോട്ടറിയില്‍ നിന്നുള്ള വരുമാനം വളരെ കുറവാണ്. സര്‍ക്കാരിന് ആകെ ടിക്കറ്റ് വില്‍പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *