15ആം കേരള നിയമസഭയുടെ 6ആം സമ്മേളനം ഓഗസ്റ്റ് 22 മുതൽ
15ആം കേരള നിയമസഭയുടെ 6ആം സമ്മേളനം ഓഗസ്റ്റ് 22 മുതൽ ആരംഭിക്കും. സമ്മേളന കലണ്ടര്‍ പ്രകാരം 10 ദിവസം സഭസമ്മേളിച്ച് സെപ്റ്റംബർ 2ന് പിരിയും. നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിലേക്കായി ഒരു പ്രത്യേക സമ്മേളനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേരുന്നതാണെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്.
നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ അസാധാരണമായ സാഹചര്യത്തിൽ പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനു വേണ്ടിയാണ് സമ്മേളനം അടിയന്തരമായി ചേരുന്നത്. പുനഃപ്രഖ്യാപനം നടത്തുവാന്‍ കഴിയാത്തതുമൂലം റദ്ദായിപ്പോയ ഓര്‍ഡിനന്‍സുകളുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു.
1) 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 04-ാംനം. ഓര്‍ഡിനന്‍സ്)
2) 2022-ലെ കേരള തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് ഓര്‍ഡിനന്‍സ് (2022ലെ 05-ാംനം. ഓര്‍ഡിനന്‍സ്)
3) 2022-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓര്‍ഡിനന്‍സ് 2022ലെ 06-ാംനം. ഓര്‍ഡിനന്‍സ്)
4) ദി കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിങ്ങ് ആന്റ് അസൈന്‍മെന്റ്) അമെന്റ്മെന്റ് ഓര്‍ഡിനന്‍സ് (2022ലെ 07-ാംനം. ഓര്‍ഡിനന്‍സ്)
5) ദി കേരള ലോക് ആയുക്ത (അമെന്റ്മെന്റ് ) ഓര്‍ഡിനന്‍സ്, 2022 (2022ലെ 08-ാംനം. ഓര്‍ഡിനന്‍സ്)
6) 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 09-ാംനം. ഓര്‍ഡിനന്‍സ്)
7) 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ഓര്‍ഡിനന്‍സ് (2022ലെ 10-ാംനം. ഓര്‍ഡിനന്‍സ്)
8) 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 11-ാംനം. ഓര്‍ഡിനന്‍സ്)
9) ദി കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്, 2022 (2022ലെ 12-ാംനം. ഓര്‍ഡിനന്‍സ്)
10) ദി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്പനീസ്) അമെന്റ്മെന്റ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 13-ാംനം. ഓര്‍ഡിനന്‍സ്)
11) ദി കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 14-ാംനംഓര്‍ഡിനന്‍സ്) ആറാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ആഗസ്റ്റ് 22-ാം തീയതി തിങ്കളാഴ്ച്ച ഒരു പ്രത്യേക സമ്മേളനമായിട്ടായിരിക്കും ചേരുക. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ചുകൊണ്ടുള്ള ഒരു പ്രത്യേക യോഗത്തിനാണ് അന്നത്തെ സമ്മേളന സമയം നീക്കിവച്ചിരിക്കുന്നത്. അന്ന് മറ്റു നടപടികള്‍ ഉണ്ടായിരിക്കുന്നതല്ല. ആഗസ്റ്റ് 23, 24 തീയതികളിലെ നിയമനിര്‍മ്മാണത്തിനുള്ള സമയം താഴെ പറയുന്ന 6 ബില്ലുകളുടെ അവതരണത്തിനും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയ്ക്കുമായി വിനിയോഗിക്കുന്നതാണ്.
1) 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബില്‍ (2022ലെ 11-ാംനം. ഓര്‍ഡിനന്‍സ്)
2) 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ബില്‍ (2022ലെ 09-ാംനം. ഓര്‍ഡിനന്‍സ്)
3) 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍
4) ദി കേരള ലോക് ആയുക്ത (അമെന്റ്മെന്റ് ) ബില്‍, 2022 (2022ലെ 08-ാംനം. ഓര്‍ഡിനന്‍സ്)
5) ദി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്പനീസ്) അമെന്റ്മെന്റ് ബില്‍, 2022 (2022ലെ 13-ാംനം. ഓര്‍ഡിനന്‍സ്)
6) 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍ (2022ലെ 04-ാംനം. ഓര്‍ഡിനന്‍സ്)
സമ്മേളനത്തിന്റെ ആദ്യ ദിവസമായ ആഗസ്റ്റ് 22-ാം തീയതി സഭ പിരിഞ്ഞതിനുശേഷം യോഗം ചേരുന്ന കാര്യോപദേശക സമിതി തുടര്‍ന്നുള്ള ദിനങ്ങളിലെ നിയമനിര്‍മ്മാണത്തിനായുള്ള സമയക്രമം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതുമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു വരുന്നതിന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള, സ്വാതന്ത്ര്യ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന, ഓഡിയോ-വീഡിയോ പ്രദര്‍ശനത്തിന് പൊതുജന ങ്ങളില്‍നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ആഗസ്റ്റ് 10 ന് ആരംഭിച്ച പ്രസ്തുത പരിപാടി പൊതുവില്‍ ഉയര്‍ന്നുവന്ന ആവശ്യം പരിഗണിച്ച് ആഗസ്റ്റ് 24 വരെ നീട്ടിയിട്ടുണ്ട്.