കൊവിഡ്: കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു
കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി സ്വദേശിയായ മത്സ്യ വിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇയാളുടെ റൂട്ട് മാപ്പിൽ മത്സ്യ മൊത്ത വിതരണ കേന്ദ്രവും ഉൾപ്പെട്ടിരുന്നു. തുടർന്നാണ് ഇത് അടച്ചിടാൻ നിർദേശം നൽകിയത്. കേന്ദ്രത്തിലെ ചുമട്ടു തൊഴിലാളികളോടും മത്സ്യ കച്ചവടക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒരു മത്സ്യക്കച്ചവടക്കാരനും ചുമട്ടു തൊഴിലാളിക്കും കൊവിഡ് ബാധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.