പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ തൃശൂർ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി കുലശേഖരം സ്വദേശി അഭിഷേകിനെയാണ് എസ്ഐ ടി.സി അനുരാജ് അറസ്റ്റ് ചെയ്തത്.
റയിൽവേയിലെ കരാർ ജീവനക്കാരനായ അഭിഷേക് പതിനേഴുകാരിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് വലയിലാക്കിയത്. തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുക്കൾ എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ സി.ഐ ശ്രീകുമാർ പൊലീസ് ഓഫീസർമാരായ കെ സുഗുണൻ, കെ എസ് ഓമന, വി സജീവൻ, അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.