Monday, January 6, 2025
Kerala

കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാർ, സമരം തുടരും; രമേശ് ചെന്നിത്തല

കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരെന്ന് രമേശ് ചെന്നിത്തല. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു. സമരം തുടരും, സെക്രട്ടറിയേറ്റ് വളയൽ സമരങ്ങളുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് അംഗീകരിക്കില്ല. റിപ്പോർട്ട് ചവറ്റുകൊട്ടയിലെറിയും. ഉച്ചയ്ക്ക് ശേഷം വിശദമായവാർത്ത സമ്മേളനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എഐ ക്യാമറ വിവാദത്തിൽ പുറത്തുവന്നത് അഴിമതിയെ വെള്ളപൂശുന്ന റിപ്പോർട്ടാണ്. പിഴയിനത്തിൽ പൊതുജനങ്ങളുടെ പണം വാങ്ങി മുഖ്യമന്ത്രിയുടെ ബന്ധക്കാർക്കും സ്വന്തക്കാർക്കും നൽകാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിനൊരുങ്ങികയാണ് യുഡിഎഫ്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും.

Leave a Reply

Your email address will not be published. Required fields are marked *