ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം; ഐആർഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഐആർഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
ഐആർഎസ് ഉദ്യോഗസ്ഥൻ നിരന്തരം ഉപദ്രവിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു. മെസ്സേജ്കൾ വഴി നിരന്തരം ശല്യം ചെയ്തുവെന്നും ഓഫീസിൽ നേരിട്ട് വന്നും ഉപദ്രവം ഉണ്ടായെന്നും ഉദ്യോഗസ്ഥ പരാതിയിൽ ആരോപിക്കുന്നു.