Saturday, April 12, 2025
Kerala

ചരിത്ര മൂഹൂർത്തമെത്തുന്നു; പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം

 

ചരിത്രം കുറിച്ച് തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാർ അൽപ്പ സമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 3.30ന് മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

വൈകുന്നേരം അഞ്ചരക്ക് ആദ്യ മന്ത്രിസഭാ യോഗം ചേരും. അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമാകും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇവരുടെ പക്കൽ വേണം.

സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. ഇതിന് ശേഷമാകും ആദ്യ മന്ത്രിസഭാ യോഗം.

Leave a Reply

Your email address will not be published. Required fields are marked *