കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും; പുത്തലത്ത് ദിനേശൻ തുടരും
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. രാജ്യസഭാ മുൻ അംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് രാഗേഷ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പി എം മനോജും തുടർന്നേക്കും
ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ക്ഷണിക്കപ്പെട്ട 500 പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം.