ജോലിക്കു പോവുന്നതിനിടെ വാഹനമിടിച്ച് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു
കണ്ണൂര്‍: ആശുപത്രിയിലേക്കു ജോലിക്കു പോവുന്നതിനിടെ വാഹനമിടിച്ച് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ സ്റ്റാഫ് നഴ്‌സായിരുന്ന പേരാവൂര്‍ പെരുംതോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്. ഇന്നു രാവിലെ 7.45ഓടെ വാരപീടികയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടം. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഉടനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.