Friday, April 11, 2025
Kerala

ചന്ദ്രബോസ് വധം : പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തൃശൂരിൽ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജ്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ചന്ദ്രബോസ് വധം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും സമൂഹത്തിന് വിപത്തും ഭീഷണിയുമാണ് നിഷാമെന്നും സർക്കാർ. ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. മുഹമ്മദ് നിഷാം ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജ്ജിയും സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബൻചാണ് കേസ് കേൾക്കുക.

2015 ജനുവരി 29 നാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റിയായ ചന്ദ്രബോസിനെ കാറിച്ചും തലക്കടിച്ചും നിഷാം കൊലപ്പെടുത്തിയത്. കേസിനാസ്പദമായ സംഭവം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2016 ജനുവരി 21ന്് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് ജീവപര്യന്തവും 24 വർഷവും തടവ് ശിക്ഷയാണ് തൃശ്ശൂർ അഡിഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു.
80,30,00 രൂപ പിഴയും വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *