Friday, October 18, 2024
Kerala

മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; നൂറോളം പേർക്ക് പരുക്ക്

മലപ്പുറം പൂങ്ങോട് ഫുട്‌ബോൾ ഗ്യാലറി തകർന്നുവീണ് നൂറോളം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തോളം പേരാണ് മത്സരം കാണാൻ ഗ്യാലറിയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൂങ്ങോട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിനിടെയാണ് അപകടം. ഒരുമാസമായി നടന്നുവരുന്ന ടൂർണമെന്റിന്റെ ഫൈനലായിരുന്നു ശനിയാഴ്ച. നൂറ് രൂപയാണ് ടിക്കറ്റ് നിരക്കുണ്ടായിരുന്നത്. മുളയും കവുങ്ങും കൊണ്ട് താത്കാലികമായി കെട്ടിയ ഗ്യാലറിയിൽ ആളുകൾ നിറഞ്ഞതോടെ ഇത് തകർന്നുവീഴുകയായിരുന്നു

കളി കാണാനെത്തിയ മുഴുവൻ ആളുകളെയും ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ സംഘർഷമുണ്ടാകുമെന്ന് ഭയന്നാണ് സംഘാടകർ മുഴുവനാളുകളെയും കുത്തിക്കയറ്റിയത്. അതേസമയം സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published.