Monday, January 6, 2025
Kerala

ജപ്തി നടപടി; പിഎഫ്ഐ പ്രവർത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് സർക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലർ ഫ്രണ്ട് ജപ്തി നടപടിയില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇക്കാര്യം സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

സംസ്ഥാന പൊലീസ് മേധാവിയുടെയും ലാന്‍റ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർത്താലിലെ പൊതുമുതൽ നഷ്ടം കണക്കാക്കുന്നതിനായി ചുമതലപ്പെടുന്നതിയ ക്ലെയിംസ് കമ്മീഷണർക്ക് ഓഫീസ് തുറക്കുന്നതിന് ആറ് ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

പിഎഫ്ഐ ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജപ്തി നടപടികൾ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കണമന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *