Monday, January 6, 2025
Kerala

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ അക്രമണം

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ അക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് ഭാഗികമായി തകർത്തു. എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് അരി കൊമ്പൻ അക്രമിച്ചത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പന്റെ അക്രമം നടക്കുന്നത്. തുടർന്ന് വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടക്കൂടുകയും അരക്കൊമ്പൻ പിന്തിരിഞ്ഞ് പോവുകയുമായിരുന്നു. വനംവകുപ്പ് അധികൃതരെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

മൂന്ന് ദിവസം മുൻപാണ് ആനയിറങ്കലിൽ അരിക്കൊമ്പൻ റേഷൻ കടയും, തൊഴിലാളി ലയവും തകർത്തത്. ആറു മാസത്തിനിടെ 5ാം തവണയാണ് ആനയിറങ്കലിലെ റേഷൻ കട ആരിക്കൊമ്പൻ ആക്രമിക്കുന്നത്. കട തകർത്ത കാട്ടുകൊമ്പൻ അരിയും,ആട്ടയും അകത്താക്കി. റേഷൻ കടയോട് ചേർന്ന തൊഴിലാളി ലയത്തിന്റെ അടുക്കളയും അരികൊമ്പൻ തകർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *