Wednesday, January 8, 2025
Kerala

വയനാട് ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 

വയനാട് ജില്ലയില്‍ ഇന്ന് (20.02.22) 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165930 ആയി.162335 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2304 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 285 പേര്‍ ഉള്‍പ്പെടെ ആകെ 2410 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 392 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *