യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി
തൃശൂരിൽ യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി. പാവറട്ടി സ്വദേശി ആശ(35) യാണ് മരിച്ചത്. കഴിഞ്ഞ 12 ന് കുന്നിക്കുരു കഴിച്ച് അവശയായ ആശ ഇന്നലെയാണ് മരിച്ചത്. നാട്ടികയിലെ ഭർത്താവിൻ്റെ വീട്ടിലാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്.
ഭർതൃവീട്ടുകാർ ആശയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആശയുടെ വീട്ടുകാർ ആരോപിച്ചു. കുട്ടികളെ മൃതദേഹം കാണിക്കാൻ പോലും തയാറാകുന്നില്ലെന്നും . അമ്മ മരിച്ച വിവരം കുട്ടികളെ ഭർതൃവീട്ടുകാർ അറിയിച്ചിട്ടില്ലെന്നും ആരോപണം.