Thursday, January 23, 2025
Kerala

പഴകിയ ഇറച്ചി പിടികൂടിയ സംഭവം; പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ

കളമശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയി സംഭവത്തിൽ പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ. ജുനൈസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇയാൾ കേരളം വിട്ടെന്ന് കളമശേരി പൊലീസ് പറഞ്ഞു. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.

അതേസമയം പഴകിയ ചിക്കൻ വാങ്ങിയ ഹോട്ടലുകളുടെ പേര് പുറത്തുവിട്ട വിഷയത്തിൽ കളമശേരി നഗരസഭയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ അറിയിച്ചു. നഗരസഭ കൃത്യവിലോപം ആണ് കാണിച്ചത്. ഹൈക്കോടതിയിൽ ​ഹർജി നൽകാനാണ് തീരുമാനം. ഹോട്ടലുകളുടെ പേര് പുറത്ത് വിട്ട നഗരസഭയുടെ നടപടി ഗൂഢലക്ഷ്യം മുന്നിൽക്കണ്ടാണ്.

നഗരസഭയ്ക്ക് എതിരെ ആരോപണം വരുമ്പോഴാണ് അവർ പരിശോധന നടത്തുന്നത്. പല ഹോട്ടലുകളും 2021 ൽ ആണ് മാംസം വാങ്ങിയത്. വീഴ്ച കണ്ടെത്തിയാൽ നഗരസഭക്ക് നടപടി എടുക്കാമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ വ്യക്തമാക്കി. കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ പുറത്തുവന്നിരുന്നു.

ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കൻ പിടികൂടിയത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. എറണാകുളത്തെ മുപ്പതിലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണെത്തി എന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *