Friday, January 10, 2025
Kerala

നവമാധ്യമങ്ങൾ വഴി മതസ്പർധ പ്രചരിപ്പിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ നിർദേശം

 

സംസ്ഥാനത്ത് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്നത് വർധിക്കുന്നതായി ഡിജിപി അനിൽകാന്ത്. ഇത്തരം പ്രചാരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്.

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾക്ക് ശേഷമാണ് ഇത്തരം മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകൾ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ മാസം 18 മുതൽ ജനുവരി 3 വരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 41 പ്രതികളെ പിടികൂടി. ബാക്കി പ്രതികളെ ഉടൻ പിടികൂടാൻ ഡിജിപി നിർദേശം നൽകി. മലപ്പുറത്ത് മാത്രം 32 കേസുകൾ രജിസ്റ്റർ ചെയ്തു. 21 പ്രതികളെ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ 16 കേസിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *