Wednesday, January 8, 2025
Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തിനശിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

 

തിരുവനന്തപുരം മാറനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയുടെ വ്യത്യാസത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മാറനല്ലൂർ പുന്നാവൂർ കാരനിന്നവിളയിലായിരുന്നു സംഭവം.

മൂലക്കോണത്ത് അക്വേറിയം നടത്തുകയാണ് വെളിയംകോട് വലിയപുറം തൊട്ടരികത്ത് വീട്ടിൽ ഷിജിൻദാസ്. ജോലി സ്ഥലത്തേക്ക് പോവുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിൻദാസും ഭാര്യ ഗ്രീഷ്മയും. ഇവർക്കൊപ്പം സുഹൃത്ത് ആദർശുമുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് പത്ത് മിനിറ്റിലുള്ളിൽ അപ്രതീക്ഷിതമായി എൻജിനിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി നിർത്തിയശേഷം പുറത്തേക്ക് ചാടി. പെട്ടെന്ന് വണ്ടിയിൽനിന്ന് ഇറങ്ങാൻ കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്.

തീപടരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും തീ അണയ്ക്കാനായില്ല. നെയ്യാറ്റിൻകരിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. വണ്ടി പൂർണമായും കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *