പോക്‌സോ അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ടി.ജി.ബാബുവിന് മുന്‍കൂര്‍ ജാമ്യമില്ല; പ്രതി ഇപ്പോഴും ഒളിവില്‍
വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എഎസ്ആ ടി.ജി. ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതി ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
ടി.ജി ബാബു സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയ കോടതി പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും എഎസ്‌ഐയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ടി.ജി ബാബു ഒളിവിലാണെന്ന് പൊലീസിന്റെ മറുപടി. സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി അന്വേഷിക്കുന്ന കേസില്‍ ടി.ജി. ബാബുവിനെതിരെ പോക്‌സോയ്ക്ക് പുറമെ എസ് സി എസ് ടി അതിക്രമ നിരോധന നിയമപ്രകാരവും കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ ഊട്ടിയിലെ തെളിവെടുപ്പിനിടെ പോക്‌സോ അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.