ലഹരിമരുന്ന് വേട്ട: എംഡിഎംഎയും കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയിൽ
മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. തീരദേശമേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎ, കഞ്ചാവ് എന്നിവയുമായാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം എംഡിഎംഎയും ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവും ഇയാളിൽനിന്ന് പോലീസ് പിടിച്ചെടുത്തു.
ലഹരിമരുന്ന് തൂക്കി നല്‍കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10 പാക്കറ്റ് ഒസിബി പേപ്പറും ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വില്‍പ്പന നടത്തുന്ന മറ്റു സംഘങ്ങളെ കുറിച്ചുംവിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.