Saturday, January 4, 2025
Kerala

മുഖ്യമന്ത്രി വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം ഏഴ് മാസത്തിനുശേഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് മാധ്യമങ്ങളെ കാണുന്നത്.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനായിരുന്നു പിണറായി വിജയന്‍ അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളും കുടുംബത്തിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇവയിലൊന്നുംസ പ്രതികരിച്ചിരുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയത്തിലും അടക്കം മൗനം പാലിച്ച ശേഷമാണ് ഇന്ന് മാധ്യമങ്ങളെ കാണാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *