അതിതീവ്ര മഴ; പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി
ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
എല്ലാവരും സഹകരിക്കണം. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചുവേണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടത്. നാല് തരത്തിൽ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പോലീസും ഫയർഫോഴ്‌സും അടക്കം പൂർണ സജ്ജരാണ്. കേന്ദ്രസേനയോടും തയ്യാറാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു