Friday, January 10, 2025
Kerala

പാലക്കാട് കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.

പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കടൽ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു നിർമാണത്തിനും, ലഹരിക്കുമായാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *