Sunday, January 5, 2025
Kerala

കൊവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു: ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അമ്പത് വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നൽകിയത്.

കൊവിഡിന്റെ മറവിൽ കണ്ണായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഇത്. പ്രതിഷേധാർഹമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു

കൊവിഡിന്റെ മറവിൽ തന്ത്രപ്രധാന മേഖലകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധമുയരണമെന്ന് എ കെ ആന്റണിയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *