സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. 41 വയസുള്ള തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിക്കും, 31 വയസുള്ള കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും സിക വൈറസ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 37 പേർക്കാണ് സിക വൈറസ് ബാധിച്ചത്. നിലവിൽ ഏഴ് പേരാണ് രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.