കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടി. ഇന്ന് രാവിലെ 8 മണിക് റിയാദിൽ നിന്നും വന്ന മലപ്പുറം എടക്കര സ്വദേശി റിയാസ് ബാബു ആണ് സ്വർണം കടത്താൻ ശ്രമിച്ചത്.
910 ഗ്രാം സ്വർണ മിശ്രിതം മൂന്ന് ക്യാപ്സ്യുൾ വീതം ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിലും തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.