Monday, January 6, 2025
Kerala

യുഡിഎഫിൽ കൂടിയാലോചന നടക്കുന്നില്ല; വിമർശനവുമായി ആർഎസ്പി

യുഡിഎഫിൽ കൂടിയാലോചന ഇല്ലെന്ന വിമർശനവുമായി ആർഎസ്പി. അടിയന്തര സാഹചര്യങ്ങളിൽ പോലും മുന്നണി യോ​ഗം ചേരാറില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ​​ഗൗരവത്തിലെടുക്കണമെന്നും ആർഎസ്പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

യുഡിഎഫ് എന്ന സംവിധാനം കുറേക്കൂടി ​ഗൗരവത്തിൽ കൂടിയാലോചന നടത്തേണ്ടതുണ്ട്. മാസങ്ങളുടെ ഇടവേളയിൽ യോ​ഗം ചേരുന്നത് നിർ‍ഭാ​ഗ്യവശാൽ ദൗർഭാ​ഗ്യകരമാണ്. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും വീഴ്ച സംഭവിക്കുന്നു.
ഇത്രയും സങ്കീർണമായ വിഷയങ്ങൾ നടക്കുമ്പോൾ കുറേക്കൂടി ജാ​ഗ്രതയോടെ പ്രവർത്തിക്കണമെന്നും ആർഎസ്പി നേതാക്കൾ പറഞ്ഞു.


എന്നാൽ എല്ലാ മാസവും യുഡിഎഫ് യോ​ഗം ചേരാറുണ്ടെന്നും വിമർശനം ഉന്നയിക്കേണ്ടത് മുന്നണി യോ​ഗത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പരസ്യമായി മാധ്യമ പ്രവർത്തകരുമായിട്ടല്ലല്ലോ ചർച്ച ചെയ്യേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *