സഹകരണ സംഘത്തിന്റെ പേരിൽ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി
സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം.
പോത്തൻകോട് വാവറഅമ്പലം സ്വദേശി രജിത്ത് (38) ആണ് ആത്മഹത്യ ചെയ്തത്. വീടിന്റെ മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ ജോലിക്ക് വേണ്ടി രജിത്ത് പണം നൽകിയിരുന്നു. എട്ട് ലക്ഷം രൂപയാണ് രജിത്തിന്റെ പക്കൽ നിന്നും തട്ടിപ്പ് സംഘം വാങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരം. ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.