Friday, January 10, 2025
Kerala

സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിപിഎം സമ്മേളനങ്ങൾ നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല. കലക്ടർമാരുടെ അനുമതിയോടെയാണ് ഹാളുകളിൽ പരിപാടി നടത്തുന്നത്

സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ലെന്ന തന്റെ പ്രസ്താവന കോടിയേരി ആവർത്തിച്ചു. അത് യാഥാർഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികൾ മത്സരിക്കുന്നിടത്ത് തന്നെ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്.

ഗുജറാത്തിൽ പത്ത് ശതമാനം മുസ്ലീങ്ങളുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിം പേരുള്ള ഒരാളെ പോലും കോൺഗ്രസ് മത്സരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *