വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട; രണ്ടാം പ്രതി മുങ്ങി
വെഞ്ഞാറമൂട്ടിലെ ലഹരിവേട്ടയിൽ പരിശോധന നടന്ന വീട്ടിൽ കാവൽ ഏർപ്പെടുത്താത്തതിനെ തുടർന്ന് രണ്ടാം പ്രതി മുങ്ങി. അറസ്റ്റിലായ വെഞ്ഞാറമൂട് സ്വദേശി ദിലീപിന്റെ ഭാര്യ പ്രഭുല്ലയാണ് രക്ഷപെട്ടത്.
പ്രഭുല്ലയാണ് വീട്ടിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നത്. പ്രതി സ്ത്രീ ആയതിനെ തുടർന്ന് അറസ്റ്റ് അടുത്ത ദിവസത്തിലേക്ക് മാറ്റുകയായിരുന്നു.
രാവിലെ പൊലീസ് എത്തുമ്പോഴേക്കും ഇവർ രക്ഷപെടുകയായിരുന്നു. കണ്ടെടുത്ത തൊണ്ടിമുതലുകളിൽ ഒന്നായ തെലുങ്കാനയിൽ നിന്നെത്തിച്ച റേഷനരിയും വീട്ടിൽ നിന്ന് കടത്തി. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കും ഉൾപ്പടെയാണ് ചൊവ്വാഴ്ച നടന്ന റെയ്ഡിൻ പിടിച്ചെടുത്തത്.