Sunday, April 13, 2025
Kerala

കോട്ടയം പെരുമ്പായിക്കാട് പ്രദേശവാസികളുടെ വഴിയടച്ച് വില്ലേജ് ഓഫിസിന്റെ മതിൽ നിർമിക്കുന്നതിൽ ഇടപെട്ട് റവന്യുമന്ത്രി

കോട്ടയം പെരുമ്പായിക്കാട് പ്രദേശവാസികളുടെ വഴിയടച്ച് വില്ലേജ് ഓഫിസിന്റെ മതിൽ നിർമിക്കുന്നതിൽ ഇടപെട്ട് റവന്യുമന്ത്രി. മതിൽ നിർമിച്ചാലും സമീപത്തുള്ളവർക്ക് നടന്നുപോകാനായി മൂന്നടി വഴി നൽകും. മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ആരുടേയും വഴി തടയില്ലെന്നും ഉത്ഘാടന പരിപാടിയിൽ വെച്ച് മന്ത്രി കെ രാജൻ വ്യക്തമാക്കി.

പെരുമ്പായിക്കാട് പൂതിയ വില്ലേജ് ഓഫീസ് ഉത്ഘാടനത്തിനായി എത്തിയപ്പോഴാണ് പ്രദേശവാസികൾ മന്ത്രിക്ക് നിവേദനം നൽകിയത്. വില്ലേജ് ഓഫീസിന്റെ മതിൽ കേട്ടുന്നതോടെ ഒന്നരയടി വീതിയുള്ള വഴിയിലൂടെ നടക്കേണ്ട ഗതികേടിനെപറ്റി വീട്ടുകാർ മന്ത്രിയെ ധരിപ്പിച്ചു. ഇത് പരിശോധിച്ച ശേഷം നടന്നുപോകാനായി മൂന്നടി വഴി നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. മന്ത്രിയുടെ ഇടപെടൽ താൽക്കാലികമായി ആശ്വാസമായെങ്കിലും പൂർണ്ണ തൃപ്തരല്ല കുടുംബങ്ങൾ.

വില്ലേജ് ഓഫീസിനായി അതിർത്തി തിരിച്ച് കല്ല് കെട്ടിയപ്പോൾ മൂന്ന് പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന നടവഴിയാണ് 3 കുടുംബങ്ങൾക്ക് ഇല്ലാതായത്. വഴിക്കായി ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നാണ് നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. വിഷയത്തിൽ കുടുംബക്കാർ കോടതിയെ സമീപിച്ചു. ഇതോടെ കോടതി വിധി അനുസരിച്ചാകും തുടർ നടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *