കോഴിക്കോട് മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറെ മർദിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
കോഴിക്കോട് മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിൻ, ക്ലർക്ക് അരുൺ എന്നിവർക്കെതിരെ ഓട്ടോ ഡ്രൈവർ നൽകിയ പരാതിയിലാണ് നടപടി. പോലീസാണെന്ന് പറഞ്ഞാണ് ഇവർ തല്ലിയതെന്ന് പരാതിക്കാരൻ പറയുന്നു
കോട്ടപറമ്പ ആശുപത്രിക്ക് മുന്നിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. അജ്മൽ നാസിയുടെ ഓട്ടോയിൽ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറയുകയും വഴിയിലിട്ട് മർദിക്കുകയുമായിരുന്നു. നാട്ടുകാരാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്.