കൊവിഡ് കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന ഘട്ടത്തില്‍ 91 ശതമാനം കുട്ടികളാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കണക്കിലാണ് കേരളം ഒന്നാമത് എത്തിയിരിക്കുന്നത്.
45.5 ശതമാനം നേട്ടവുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക 34.1 ശതമാനം, തമിഴ്‌നാട് 27.4 ശതമാനം, ഉത്തര്‍പ്രദേശ് 13.9 ശതമാനം, വെസ്റ്റ് ബംഗാള്‍ 13.3 ശതമാനം. ചെറു സംസ്ഥാനങ്ങളില്‍ 80 ശതമാനം നേട്ടവുമായി ഹിമാചല്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ കൃത്യമായ ആലോചനയോടും ആസൂത്രണത്തോടും കൂടി നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് കേരളത്തെ രാജ്യത്തെ തന്നെ ഒന്നാമതാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.