വിവാദ മരം മുറി ഉത്തരവ്: ഐ എഫ് എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി എ കെ ശശീന്ദ്രൻ
മുല്ലപ്പെരിയാർ ബേബി ഡാമിലെ വിവാദ മരം മുറി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. സിസിഎഫ് മുതൽ മുകളിലുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചു ചേർത്തത്. അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും
സസ്‌പെൻഷനിലായ ചീഫ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ എഫ് എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ടിരുന്നു. അസോസിയേഷൻ ഭാരവാഹികളും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും കണ്ടിരുന്നു.