ആലുവയിൽ സ്വകാര്യ സ്കൂളിലെ 60 ഓളം കുട്ടികൾക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും
ആലുവയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം. സ്വകാര്യ സ്കൂളിലെ 60 ഓളം കുട്ടികൾക്കാണ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
രാവിലെ 11 മണിക്കാണ് കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. മൂന്നുമണിയോടെ രക്ഷിതാക്കൾ എത്തിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. എന്തുകൊണ്ടാണ് കുട്ടികൾക്ക് കൂട്ടത്തോടെ ദേഹാസ്വസ്ഥം ഉണ്ടായത് എന്നത് വ്യക്തമല്ല.