Thursday, January 9, 2025
Kerala

കേരള പി എസ് സി രാജ്യത്തിനാകെ മാതൃക; മറ്റ് സംസ്ഥാനങ്ങളിൽ പി എസ് സി ദുർബലം; പിണറായി വിജയൻ

കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‌സി ദുർബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പി എസ്‌ സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ വിവിധ കാര്യങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കൊല്ലപ്പെടുത്തുന്ന സംഭവം വരെ ഉണ്ടായി എന്നും ഇതൊക്കെ കേരളത്തിന് പുറത്ത് നടക്കുന്ന സംഭവമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശരിയായ രീതിയിൽ കേരളത്തിൽ സാമൂഹ്യനീതി ശരിയായ രീതിയിൽ ഉറപ്പുവരുത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി എസ് സി.എന്നാൽ ഈ സ്ഥാപനത്തിനെ താറടിക്കുന്ന നടപടിയാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

പി എസ് സിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അപ്പോഴും കൃത്യമായ രീതിയിൽ എല്ലാം നടത്തിക്കൊണ്ടു പോകാൻ പി എസ് സി ക്ക് കഴിയുന്നു എന്നത് അഭിമാനാർഹമായ കാര്യം. റെയിവേയിൽ മാത്രം മൂന്നു ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുണ്ട്.സാധാരണ നിലയിലെ നിയമനം അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ആദ്യ ഘഡു നൽകിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് തുക നൽകിയെന്നും ഇതൊന്നും കാണാതെ എങ്ങനെ കേരള സർക്കാരിനെ പഴിചാരം എന്നതിൽ ഗവേഷണം നടത്തുന്നവരെ ഇവിടെ കാണാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *