സല്യൂട്ടും, സാർ വിളിയും വേണ്ട; ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി ടി എൻ പ്രതാപൻ എംപി
സല്യൂട്ട് വിവാദത്തിൽ തന്റെ നിലപാട് അറിയിച്ച് ടി എൻ പ്രതാപൻ എംപി. ജനപ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നതും സാർ വിളി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടി എൻ പ്രതാപൻ കത്ത് നൽകി. തനിക്ക് സല്യൂട്ട് വേണ്ട. സാർ എന്ന് വിളിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു
പോലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും എന്ന സാർ എന്ന് അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കിൽ പേരോ വിളിച്ചാൽ മതി. ജനങ്ങൾ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എംപി അടക്കമുള്ള ജനപ്രതിനിധികൾ. എംപിമാർക്ക് സല്യൂട്ട് നൽകുന്നത് അവകാശവും അധികാരവുമായി കാണുന്ന പ്രവണത വർധിച്ച് വരുന്നതിൽ അതിയായ ഖേദമുണ്ടെന്നും ടി എൻ പ്രതാപൻ പറയുന്നു.