‘നമുക്ക് ഒരു പാ മതി വക്കീലേ!’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജി ശക്തിധരൻ
കൈതോലപ്പായ പണമിടപാട് വിവാദത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തായുടെ പണവുമുണ്ടെന്നാണ് ആരോപണം. ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ വേണുഗോപാൽ കരിമണൽ കർത്തയുടെ പണം വാങ്ങി. ഒരു വമ്പൻ പാർട്ടി വരാനുണ്ടെന്ന് പി രാജീവ് ഓർമിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ കരിമണൽ കർത്ത വന്നപ്പോൾ കിട്ടിയത് 5 ലക്ഷം മാത്രം. ഇനി പണം കൊണ്ടു വരുന്നവരോട് തിരുവനന്തപുരത്ത് എത്തിച്ചാൽ മതിയെന്നും പിണറായി ചട്ടം കെട്ടി. രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറം ആയതുകൊണ്ടാകും ഇങ്ങനെ പറഞ്ഞതെന്നും ഫേസ്ബുക്ക് കുറിപ്പ്.