Monday, January 6, 2025
Kerala

കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി; കെസിബിസി

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കെസിബിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍, അമ്പത്തിമൂന്നു വര്‍ഷകാലം ജനപ്രതിനിധി, രണ്ട് പ്രാവശ്യം മുഖ്യമന്ത്രി എന്നിങ്ങനെ കേരളജനതയുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വലുതാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കുന്നതിന് ഉപകരിച്ചു. കേരളത്തിന്റെ വികസനം മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി.

എല്ലാവരോടും ബഹുമാനത്തോടെ പ്രതികരിക്കാനും സഹകരിക്കാനും സാധിച്ച മികച്ച വ്യക്തിത്വത്തിനുടമയായ മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മ്മ എന്നും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ കേരള ജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *