Sunday, December 29, 2024
Kerala

അഞ്ചു മാസത്തിനിടെ ലഹരികേസുകളിൽ ഉൾപ്പെട്ടത് 70 വിദ്യാർത്ഥികൾ; നാർക്കോട്ടിക് കേസുകളിൽ എറണാകുളവും കോട്ടയവും മുന്നിൽ

സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ ലഹരികേസുകളിൽ ഉൾപ്പെട്ടത് 70 വിദ്യാർത്ഥികൾ. കോട്ടയത്താണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തരിക്കുന്നത്. 45 കേസുകളാണ് കോട്ടയത്ത് എക്‌സൈസ് രജിസ്റ്റർ ചെയ്തത്. നാർക്കോട്ടിക് കേസുകളിൽ എറണാകുളവും കോട്ടയവുമാണ് മുന്നിൽ.

എറണാകുളത്ത് 19 ഉം തിരുവനന്തപുരത്ത് 5 ഉം വയനാട് ഒന്നും കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാരിന്റെ ഔദ്യോ​ഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഹരിസംഘത്തിന്റെ കാരിയറായി വിദ്യാർത്ഥികൾ മാറുന്നതായി കണക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയും.

15 മാസത്തിനിടെ ലഹരിയിമായി ബന്ധപ്പെട്ട് എടുത്ത കേസുകളിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 23387 അബ്കാരി കേസുകളും 9889 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളത്തും കോട്ടയത്തുമാണ് കൂടുതൽ കേസുകൾ. എറണാകുളത്ത് 1141 കേസുകും കോട്ടയത്ത് 1014 കേസുകളും രജിസ്റ്റർ‌ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ 700ന് മുകളിൽ കേസുകൾ എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *