ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുടെ മരണം സൈബർ സംഘം അന്വേഷിക്കും
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുടെ മരണത്തിൽ അന്വേഷണത്തിന് സൈബർ സംഘം. അന്വേഷണം ഊർജിതമാക്കി പൊലീസ്. ആൺ സുഹൃത്തിന്റെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്‌തത്.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നലെയായിരുന്നു മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്‌സ് ഉണ്ടായിരുന്നു. പെൺകുട്ടിക്ക് നെടുമങ്ങാട് സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നു.
ഈ അടുപ്പം കുറച്ച് നാളുകൾക്ക് മുമ്പ് അവസാനിച്ചിരുന്നു. ഇത് അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.