Tuesday, January 7, 2025
Kerala

ലോ കോളജിലെ സംഘർഷം: നാല്​ എസ്​.എഫ്​.ഐ പ്രവർത്തകരെ​ സസ്​പെൻഡ് ചെയ്തു

 

 

തിരുവനന്തപുരം: ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ നാല് എസ്.എഫ്.ഐ പ്രവർത്തകരെ​ സസ്​പെൻഡ് ചെയ്തു. അനന്തകൃഷ്ണന്‍, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ്​​ ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ലോ കോളജിലുണ്ടായ സംഘര്‍ഷമുണ്ടായത്. യൂനിയന്‍ ഉദ്ഘാടന​ ശേഷമാണ്​ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ കോളജില്‍ ഏറ്റുമുട്ടിയത്​.

സംഭവത്തിൽ​ മ്യൂസിയം, മെഡിക്കൽ കോളജ്​ പൊലീസ്​ സ്​റ്റേഷനുകളിൽ ഇരുവിഭാഗത്തിൽനിന്നുമായി അമ്പതിലധികം വിദ്യാർഥികളെ പ്രതി ചേർത്തിട്ടുണ്ട്​. കെ.എസ്​.യു യൂനിറ്റ്​ പ്രസിഡന്‍റായ പെൺകുട്ടിയെ ഉൾപ്പെടെ എസ്​.എഫ്​.ഐ പ്രവർത്തകർ ആക്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *