Friday, March 7, 2025
Kerala

ഒടുവിൽ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയെ കിട്ടി; സി രഘുനാഥ് പത്രിക സമർപ്പിച്ചു

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയായി. ഡിസിസി സെക്രട്ടറി സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ച വരെ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത സ്ഥിതിയായിരുന്നു കോൺഗ്രസിന്. കെ സുധാകരൻ മത്സരിക്കണമെന്ന് ഇതിനിടെ ഹൈക്കമാൻഡും കെപിസിസിയും ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം സുധാകരൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി

ശക്തനായ സ്ഥാനാർഥി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നായിരുന്നു അവകാശവാദം. സുധാകരനെ കണ്ടായിരുന്നു കോൺഗ്രസ് ഇത് പറഞ്ഞിരുന്നത്. എന്നാൽ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് സുധാകരൻ നിർദേശിക്കുകയായിരുന്നു. ഒടുവിൽ ഉച്ചയ്ക്ക് ശേഷം സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *