ഗവർണർ വില പേശിയത് ശരിയായില്ല, സമ്മർദത്തിന് സർക്കാർ വഴങ്ങരുതായിരുന്നു: കാനം
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ച സംഭവത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ. ഭരണഘടന ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാരിനോട് വിലപേശിയത് ശരിയായില്ലെന്ന് കാനം രാജേന്ദ്രൻ വിമർശിച്ചു.
ഗവർണറുടെ സമ്മർദ്ദത്തിന് വഴങ്ങിയ സർക്കാർ നടപടിയും ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്, രാജ്ഭവനിൽ നടക്കുന്നത് അത്ര ശരിയായ നടപടിയല്ല.
പിണറായി വിജയൻ രാജ്ഭവൻ സന്ദർശിച്ചതിന്റെ കാരണം അദ്ദേഹത്തിനോട് ചോദിക്കണമെന്നും കാനം പറഞ്ഞു.