ചാന്‍സലറായി ഗവര്‍ണര്‍ മതിയെന്ന് യുജിസി; നിയമഭേദഗതി ഉടന്‍
സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ മതിയെന്ന് യുജിസി. ഇത് സംബന്ധിച്ച് നിയമ ഭേഭഗതി ഉടനുണ്ടാകും. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ ആയിരിക്കണം എന്ന് നിര്‍േദശിക്കുന്ന വിധത്തിലാണ് യു.ജി.സി. നിയമഭേഭഗതി. സര്‍വ്വകലാശാലകളുടെ സ്വയം ഭരണം ഉറപ്പാക്കാനുള്ള നടപടി ആയാകും യു.ജി.സി ഭേഭഗതി.
യു.ജി.സി നിയമ ഭേഭഗതിയ്ക്കുള്ള നടപടികള്‍ നിയമ മന്ത്രാലയം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഭേഭഗതി തീരുമാനം സുപ്രിം കോടതിയെ കേന്ദ്രം അറിയിക്കും. നാല് സംസ്ഥാനങ്ങള്‍ ഇതിനകം ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, കേരളം എന്നിവയാണ് ഗവര്‍ണറെ മാറ്റാന്‍ ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ചാന്‍സിലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതോടെ പെന്‍ഡിങ്ങിലുമാണ്.
ഈ സാഹചര്യത്തിലാണ് സര്‍വകലാശാലകളെ രാഷ്ട്രീയ വിമുക്തമാക്കാനും സ്വയംഭരണ അവവകാശം സംരക്ഷിക്കാനും വേണ്ടിയെന്ന രീതിയിലാണ് യുജിസി റെഗുലേഷന്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രനിയമത്തിന് തുല്യമാണ് യുജിസി റെഗുലേഷന്‍ എന്നതുകൊണ്ടുതന്നെ ഈ ഭേദഗതി സംസ്ഥാനങ്ങള്‍ അംഗീകരിക്കണം.
കേരളത്തില്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് യുജിസിയുടെ നിര്‍ണായക തീരുമാനം. അടുത്തമാസം അഞ്ചു മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സമ്മേളനം ജനുവരിയിലേക്ക് നീട്ടും. ഗവര്‍ണര്‍മാരുമായി തര്‍ക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചു.
14 സര്‍വകലാശാലകളുടേയും ചാന്‍സിലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അടുത്ത മാസം അഞ്ചുമുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഓര്‍ഡിനന്‍സിലേതിനു സമാനമായി ഗവര്‍ക്കു പകരം അക്കാദമിക് വിദഗ്ധരെ ചാന്‍സിലര്‍മാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ.