കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കൊട്ടാരക്കരയില്‍ ദമ്പതികള്‍ മരിച്ചു
കൊട്ടാരക്കര പനവേലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടച്ച് ദമ്പതികള്‍ മരിച്ചു. പന്തളം കുരമ്പല സ്വദേശി നാസറും ഭാര്യ സജീലയുമാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്നു മകള്‍ സുമയ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.