പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ് എംഎൽഎ മാർക്കെതിരെ കേസ്
കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ എന്നിവർക്കെതിരെ കാലടി പൊലീസ് കേസെടുത്തു. സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതിനാണ് കേസ്. ഇന്നലെ അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ ലോക്കപ്പ് തുറന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.