ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരുക്ക്
ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. . ടാങ്കറിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.
ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട്ടിലുള്ളവർ സുരക്ഷിതരാണെന്നും ഇവർക്ക് പരുക്കുകൾ ഇല്ലെന്നുമാണ് ലഭ്യമാകുന്ന വിവരം. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇവിടെ ചെറിയ തോതിൽ ഡീസൽ ചോർച്ചയും ഉണ്ടായിട്ടുണ്ട്.