കോട്ടയത്ത് ആസിഡുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു; ടാങ്കറിന് ചോർച്ചയില്ല
കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. കുറ്റില്ലത്ത് വെച്ചാണ് ടാങ്കർ ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം. ആർക്കും പരുക്കില്ല. പൊൻകുന്നത്തെ റബർ ഫാക്ടറിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിന് ചോർച്ചയില്ലെന്നും അപകട സാധ്യതയില്ലെന്നും ഫയർ ഫോഴ്‌സ് അറിയിച്ചു. വാഹനം ഉയർത്തുന്നതിനായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം സ്ഥലത്തെത്തി.